പാളങ്ങള്‍ അന്യോന്യം ഒന്നു ചുംബിക്കുവാന്‍
ആകാതെ പായുമീ പാളങ്ങള്‍ കണ്ടും
തമ്മില്‍ മിണ്ടിയും പരസ്പരം കലഹിച്ചും
തമ്മില്‍ അകലാതടുക്കാതെ പായുന്നു
തമ്മിലറിയുമൊരു ചെറു സ്പന്ദനം പോലും
ഒന്നു താഴുകുവനകാതെ പായുന്നു
ദുഃഖങ്ങളൊക്കെ പരസ്പരം കൈമാറി
സാന്ത്വനമേകുന്നു മുന്നോട്ടു പോകുവാന്‍
എത്രയോ കാതങ്ങള്‍ താണ്ടി കഴിഞ്ഞിട്ടും
തമ്മിലകാലം കൂടീല്ല തെല്ലുമേ
ഇത്രനാളൊന്നിച്ചു കണ്ടറിഞ്ഞെന്നാലും
തമ്മിലകലം കുറഞ്ഞില്ല എള്ളോളം
അകലമേര്റുന്നില്ലെന്നത് ഉള്ളില്‍ ആശ്വാസം ഏകുന്നു
നിത്യവും കാണുന്നതെത്ര ഭാഗ്യം
നെഞ്ചോടടുക്കുവാന്‍ മോഹമുണ്ടാകിലും
നെഞ്ചകം വിങ്ങി ഒതുങ്ങി നിന്നു
സമാന്തര രേഖകളായി നീങ്ങുന്ന നാം
അനന്തതിയിലെങ്ങണ്ടോരുമിച്ചു ചെര്‍്ന്നേക്കാം!!
നിന്റെ ഈ നിതാന്ത സാമീപ്യമെന്നെ
അനന്തതയിലേക്ക് നീങ്ങാന്‍ പ്രചോദനമേകുന്നു.....
Sunday, June 7, 2009
==സമാന്തരം==
Subscribe to:
Post Comments (Atom)
വായിക്കുവാന് സുഖമുള്ള എഴുത്ത്..
ReplyDeleteഎന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്...
വരികള്‍ കൊള്ളാം
ReplyDeleteപാളങ്ങളുടെ വിങ്ങലുകള്‍ക്ക് അര്‍ഥം കൊടുക്കുന്ന നല്ല കവിത
ReplyDelete