Monday, June 29, 2009

തീരാത്ത ദുഃഖം




മറന്നുവോ നീയെന്റെ ഹൃദയരാഗം
വെടിഞ്ഞുവോ നീ നിന്റെ പ്രാണനെയും
ഒരുമിച്ചു വാഴുവാനാശിച്ചൂവെങ്കിലും
വഴിവക്കില്‍ നീയെന്നെ വിട്ടുപൊയീ

ഇരുള്‍മൂടി ന്ല്‍്ക്കുമാ വീഥിയില്‍ ഞാന്‍
വഴിയറിയാതെ പകച്ചു നിന്നു
ഒരു തരി വെട്ടം കാണുവാനില്ലാതെ
കരള്‍ നീറി നെഞ്ചം പിടഞ്ഞുപോയി

ഒരു കുഞ്ഞു തെന്നലായ്‌ മെല്ലെ തഴുകി നീ
ഒരു കൊച്ചു മിന്നലായ്‌ ഇരുളകറ്റീ
ഒരു ചെറു മഴയായ്‌ കുളിര്‍ പരത്തി
ഇടനെഞ്ചിലാശ്വാസ തേന്‍ പുരട്ടി

നിദ്രയില്‍ നീയെന്റെ സ്വപ്നമായീ
ചിന്തയില്‍ നീയെന്നും ദാഹമായീ
നാളുകളെത്ര കഴിഞ്ഞാലുമെന്‍ മനം
തുള്ളി തുളുമ്പും നിനക്ക് വേണ്ടി..........

Saturday, June 20, 2009

തൂലിക


മണ്ണില്‍ കളം വരക്കുവാന്‍
ചുമരില്‍ വരകള്‍ നിറക്കുവാന്‍
നീ എന്നോടൊത്തുകൂടി
അക്ഷരത്തിന്‍ ഭംഗി
എന്നെ അറിയിക്കുവാന്‍
നീ എന്തുമാത്രം ബുദ്ധിമുട്ടി
പ്രിയസഖിയെ എന്റെ പ്രണയം
അറിയിക്കുവാനും നീ തന്നെ വേണ്ടിവന്നു
ഒടുവില്‍ എന്റെ മനസ്സില്‍ അടഞ്ഞുകിടന്ന
മുറികള്‍ തുറന്ന് വെള്ളകടലാസ്സില്‍
പകര്‍ത്തുവാനും നീ തന്നെ മുന്നില്‍ നിന്നു
എന്നെ ലോകമറിയുന്ന
ഈ ഞാനകി മാറ്റുവാനും
നീ എന്റെ നിഴലായ്‌ കൂടെ നിന്നു
കാലയവനികയില്‍ല എല്ലാം ഇട്ടെറിഞ്ഞു
മരണ സാഗരത്തില്‍ ആണ്ടു പോവുമ്പോഴും
നീ എന്നെ കൈവിടരുത്

Sunday, June 14, 2009

നെടുവീര്‍പ്പ്‌




വാനം ഭൂമിയെ നോക്കി നെടുവീര്‍പ്പിടുന്നു
ഒന്നു
പുണരുവാനാവുന്നില്ലല്ലോ
താരം
ചന്ദ്രനെ നോക്കി കേഴുന്നു
ഒന്നു താഴുകുവാനാവുന്നില്ലല്ലോ
പുലരി സന്ധ്യയെ ഓര്‍ത്തു മൊഴിയുന്നു
ഒന്നു കാണുവാനാവുന്നില്ലല്ലൊ
പൂക്കള്‍
സൂര്യനെ നോക്കി ചിരിക്കുന്നു
ഒന്നു
മിണ്ടുവാനാവുന്നില്ലല്ലോ
രാത്രി
പകലിനോട് ചോദിക്കുന്നു
നിറഞ്ഞ
യൗവ്വനം എനിക്കോ നിനക്കോ
ശില്പം
ശില്‍പിയോട്‌ കൊഞ്ചുന്നു
ഒന്നു
ചുംബിക്കുവാനാവുന്നില്ലല്ലൊ

കണ്ണുനീര്‍ കാലത്തിനോട് ചൊല്ലുന്നു

ഒന്നു മറക്കുവാനാവുന്നില്ലല്ലോ

ഹൃദയം ഹൃദയത്തോട് മന്ത്രിക്കുന്നു
എന്നെ
നീ അറിയുന്നില്ലല്ലോ

Tuesday, June 9, 2009

രാധയായ്‌ ഞാനിന്നു മാറിയെങ്കില്‍ !!!!!!!!!

പുതുമഴ



മീനമാസ കൊടും ചൂടില്‍

സൂര്യന്‍ ജ്വലിച്ചു പവന്‍ പോലെ

വറ്റി വരണ്ടു ജലാശയങ്ങള്‍

സ്വപ്നം കരിഞ്ഞ മനസ്സുപോലെ

സര്‍വ ചരാചര ജീവികളും

സസ്യങ്ങള്‍ വാടിയ ഭൂതലവും

ഒരു തുള്ളി ദാഹജലത്തിനായി

കേഴുന്ന വേഴാമ്പല്‍ പൊലെയായീ

അന്നേരം സൂര്യന്‍ മറഞ്ഞു വെങ്ങോ

കാര്‍മേഘമാലകള്‍ വന്നണഞ്ഞു

ആദ്യത്തെ നീര്‍ത്തുള്ളി നെറുകയില്‍ വീണു

മനമാകെ കോരിത്തരിച്ചു പൊയീ

പുതുമണ്ണിന്‍ ഗന്ധം പരന്നു ചുറ്റും

പുതുമഴ തന്നൊരുണര്‍വുമായി

പക്ഷികള്‍ ചിറകടിച്ചുയര്‍്ന്നു പാടി

പുതുമഴ കൊണ്ടതിലാനന്ദമായ്

സസ്യലതാദികള്‍ കുമ്പിട്ടു നിന്നു

നീര്‍ തന്ന മാനത്തെ വന്ദിക്കുവാന്‍്

ഞാനുമാ മഴയെ നോക്കി നിന്നു

മനസ്സില്‍ തളിരിട്ട പ്രണയത്തോടെ

Sunday, June 7, 2009

==സമാന്തരം==


പാളങ്ങള്‍ അന്യോന്യം ഒന്നു ചുംബിക്കുവാന്‍
ആകാതെ പായുമീ പാളങ്ങള്‍ കണ്ടും
തമ്മില്‍ മിണ്ടിയും പരസ്പരം കലഹിച്ചും
തമ്മില്‍ അകലാതടുക്കാതെ പായുന്നു‌

തമ്മിലറിയുമൊരു ചെറു സ്പന്ദനം പോലും
ഒന്നു താഴുകുവനകാതെ പായുന്നു
ദുഃഖങ്ങളൊക്കെ പരസ്പരം കൈമാറി
സാന്ത്വനമേകുന്നു മുന്നോട്ടു പോകുവാന്‍

എത്രയോ കാതങ്ങള്‍ താണ്ടി കഴിഞ്ഞിട്ടും
തമ്മിലകാലം കൂടീല്ല തെല്ലുമേ
ഇത്രനാളൊന്നിച്ചു കണ്ടറിഞ്ഞെന്നാലും
തമ്മിലകലം കുറഞ്ഞില്ല എള്ളോളം

അകലമേര്റുന്നില്ലെന്നത് ഉള്ളില്‍ ആശ്വാസം ഏകുന്നു
നിത്യവും കാണുന്നതെത്ര ഭാഗ്യം
നെഞ്ചോടടുക്കുവാന്‍ മോഹമുണ്ടാകിലും
നെഞ്ചകം വിങ്ങി ഒതുങ്ങി നിന്നു

സമാന്തര രേഖകളായി നീങ്ങുന്ന നാം
അനന്തതിയിലെങ്ങണ്ടോരുമിച്ചു ചെര്‍്ന്നേക്കാം!!
നിന്റെ ഈ നിതാന്ത സാമീപ്യമെന്നെ
അനന്തതയിലേക്ക് നീങ്ങാന്‍ പ്രചോദനമേകുന്നു.....

പ്രിയമുള്ള സ്വപ്നം





മഴ മാറി മാനം തെളിഞ്ഞുവെന്നാലും
നിന്‍
മന്ദഹാസം കണ്ടതില്ല
കുളിര്‍തെന്നല്‍ വീശി തുടങ്ങിയെന്നാലും
നിന്‍ പ്രിയ സാമീപ്യം വന്നതില്ല
കുയിലുകള്‍
പാടി പറന്നുവേന്നാലും
നിന്‍
പ്രിയ ഗാനം കേട്ടതില്ല
മലരുകള്‍ നറുമണം വീശിയെന്നലും
നിന്‍ ദേഹ ഗന്ധമറിഞ്ഞതില്ല
തത്തകള്‍
കൊഞ്ചി പറഞ്ഞുവെന്നാലും
നിന്‍ മൊഴി മാത്രം കേട്ടതില്ല
മോഹങ്ങള്‍ മണിമന്ചതേരിലേറി
ആകവേ
ചുറ്റി തിരഞ്ഞു പോയെങ്കിലും
മറഞ്ഞിരുന്നെന്നിലേക്കാര്‍്ര്ദ്രമായ് നീട്ടുമാ
മിഴിരണ്ടുമെവിടെയും കണ്ടതില്ല
വരുമൊരു
മാത്രയില്‍ നിനയാതെ എന്‍
മുന്നില്‍ മാറോടു ചേര്‍ത്തൊന്നു പുല്കിടുവാന്‍
സുന്ദരമാമൊരു
സ്വപ്നമാതാകിലും
നിശ്ചയമൊരുനാള്‍് സഫലമാകും

Saturday, June 6, 2009

തിരിഞ്ഞു നോക്കുമ്പോള്‍

ഇന്നു ഞാനീ ഏകാന്ത വീഥിയില്‍
നിന്നു തിരിഞ്ഞൊന്നു നോക്കിടുമ്പോള്‍
കത്തിയെരിഞൊരെന്‍് ബാല്യ കൌമാരങ്ങള്‍
എത്രമേല്‍ സുന്ദരമായിരുന്നു

പച്ചപുതച്ചോരാ പാടവരമ്പത്ത്
പാറി പരന്നു നടന്ന കാലം
തുമ്പിയെ തേടി പൂമ്പാറ്റയെ തേടി
മാങ്കനി തേടി നടന്ന കാലം
കണ്ണാംപൊത്തി കളിച്ചൊരാ കാലത്തില്‍
ജീവിത ദുഃഖങ്ങളേതുമില്ലാ
മനസ്സെന്ന മാന്ത്രിക ചെപ്പില്‍ ഞാന്‍
സൂക്ഷിച്ച മയില്‍പീലിയും വളപ്പൊട്ടുകളും

വിധിയെന്ന വേടന്‍്ടെ അമ്പേറ്റു ഞാനൊരു
ചിറകറ്റ പക്ഷിയായ്‌ മാറിയപ്പോള്‍
നോവുമെന്നാല്മാവില്‍ തൈലം പുരട്ടുവാന്‍
എന്‍ നിഴല്‍ മാത്രം കൂട്ടുവന്നു

ചുട്ടു പഴുത്തൊരെന്നാല്മാവിലാകവേ
ഒരു കുളിര്‍കാറ്റായ് തലോടുമെന്കില്‍
ഉള്ളം നിറഞ്ഞിടും സ്നേഹത്തില്‍ ചാലിച്ച
ചുംബനമുദ്രകള്‍ നല്‍കിടാം ഞാന്‍