Tuesday, June 9, 2009

പുതുമഴ



മീനമാസ കൊടും ചൂടില്‍

സൂര്യന്‍ ജ്വലിച്ചു പവന്‍ പോലെ

വറ്റി വരണ്ടു ജലാശയങ്ങള്‍

സ്വപ്നം കരിഞ്ഞ മനസ്സുപോലെ

സര്‍വ ചരാചര ജീവികളും

സസ്യങ്ങള്‍ വാടിയ ഭൂതലവും

ഒരു തുള്ളി ദാഹജലത്തിനായി

കേഴുന്ന വേഴാമ്പല്‍ പൊലെയായീ

അന്നേരം സൂര്യന്‍ മറഞ്ഞു വെങ്ങോ

കാര്‍മേഘമാലകള്‍ വന്നണഞ്ഞു

ആദ്യത്തെ നീര്‍ത്തുള്ളി നെറുകയില്‍ വീണു

മനമാകെ കോരിത്തരിച്ചു പൊയീ

പുതുമണ്ണിന്‍ ഗന്ധം പരന്നു ചുറ്റും

പുതുമഴ തന്നൊരുണര്‍വുമായി

പക്ഷികള്‍ ചിറകടിച്ചുയര്‍്ന്നു പാടി

പുതുമഴ കൊണ്ടതിലാനന്ദമായ്

സസ്യലതാദികള്‍ കുമ്പിട്ടു നിന്നു

നീര്‍ തന്ന മാനത്തെ വന്ദിക്കുവാന്‍്

ഞാനുമാ മഴയെ നോക്കി നിന്നു

മനസ്സില്‍ തളിരിട്ട പ്രണയത്തോടെ

2 comments:

  1. "അന്നേരം സൂര്യന്‍ മറഞ്ഞു വെങ്ങോ

    കാര്‍മേഘമാലകള്‍ വന്നണഞ്ഞു

    ആദ്യത്തെ നീര്‍ത്തുള്ളി നെറുകയില്‍ വീണു

    മനമാകെ കോരിത്തരിച്ചു പൊയീ

    പുതുമണ്ണിന്‍ ഗന്ധം പരന്നു ചുറ്റും"


    എന്റെ പൊന്നെ കൊള്ളാലൊ...

    ReplyDelete