ഇന്നു ഞാനീ ഏകാന്ത വീഥിയില്‍
നിന്നു തിരിഞ്ഞൊന്നു നോക്കിടുമ്പോള്‍
കത്തിയെരിഞൊരെന്‍് ബാല്യ കൌമാരങ്ങള്‍
എത്രമേല്‍ സുന്ദരമായിരുന്നു
പച്ചപുതച്ചോരാ പാടവരമ്പത്ത്
പാറി പരന്നു നടന്ന കാലം
തുമ്പിയെ തേടി പൂമ്പാറ്റയെ തേടി
മാങ്കനി തേടി നടന്ന കാലം
കണ്ണാംപൊത്തി കളിച്ചൊരാ കാലത്തില്‍
ജീവിത ദുഃഖങ്ങളേതുമില്ലാ
മനസ്സെന്ന മാന്ത്രിക ചെപ്പില്‍ ഞാന്‍
സൂക്ഷിച്ച മയില്‍പീലിയും വളപ്പൊട്ടുകളും
വിധിയെന്ന വേടന്‍്ടെ അമ്പേറ്റു ഞാനൊരു
ചിറകറ്റ പക്ഷിയായ് മാറിയപ്പോള്‍
നോവുമെന്നാല്മാവില്‍ തൈലം പുരട്ടുവാന്‍
എന്‍ നിഴല്‍ മാത്രം കൂട്ടുവന്നു
ചുട്ടു പഴുത്തൊരെന്നാല്മാവിലാകവേ
ഒരു കുളിര്‍കാറ്റായ് തലോടുമെന്കില്‍
ഉള്ളം നിറഞ്ഞിടും സ്നേഹത്തില്‍ ചാലിച്ച
ചുംബനമുദ്രകള്‍ നല്‍കിടാം ഞാന്‍
Subscribe to:
Post Comments (Atom)
"വിധിയെന്ന വേടന്‍്ടെ അമ്പേറ്റു ഞാനൊരു
ReplyDeleteചിറകറ്റ പക്ഷിയായ് മാറിയപ്പോള്‍
നോവുമെന്നാല്മാവില്‍ തൈലം പുരട്ടുവാന്‍
എന്‍ നിഴല്‍ മാത്രം കൂട്ടുവന്നു"
ഈ വരികള്‍ എന്റെ ഹൃദയതില്‍ എവിടെയോ സ്പര്ശിച്ചു.... ഞാനും വിധിയെന്ന വേടന്റെ അമ്പേറ്റു വീണ ചിറകറ്റ് പിടയുന്ന പക്ഷിയായതുകൊണ്ടവാം..നോന്തുപിടയുന്ന എന്റെ ആത്മാവിനെയും തൈലം പുരട്ടുവാന്‍ എന്റെ നിഴല്‍ മത്രമെയുള്ളു എന്നതുകൊണ്ടുമാവാം...
ഇത് എഴുതിയ പൊന്നുവിനൊട് പറയാന്‍ എനിക്കു വാക്കുകളില്ല..
എന്റെ കണ്ണുകള്‍ നിറയുന്നു...