Saturday, June 20, 2009

തൂലിക


മണ്ണില്‍ കളം വരക്കുവാന്‍
ചുമരില്‍ വരകള്‍ നിറക്കുവാന്‍
നീ എന്നോടൊത്തുകൂടി
അക്ഷരത്തിന്‍ ഭംഗി
എന്നെ അറിയിക്കുവാന്‍
നീ എന്തുമാത്രം ബുദ്ധിമുട്ടി
പ്രിയസഖിയെ എന്റെ പ്രണയം
അറിയിക്കുവാനും നീ തന്നെ വേണ്ടിവന്നു
ഒടുവില്‍ എന്റെ മനസ്സില്‍ അടഞ്ഞുകിടന്ന
മുറികള്‍ തുറന്ന് വെള്ളകടലാസ്സില്‍
പകര്‍ത്തുവാനും നീ തന്നെ മുന്നില്‍ നിന്നു
എന്നെ ലോകമറിയുന്ന
ഈ ഞാനകി മാറ്റുവാനും
നീ എന്റെ നിഴലായ്‌ കൂടെ നിന്നു
കാലയവനികയില്‍ല എല്ലാം ഇട്ടെറിഞ്ഞു
മരണ സാഗരത്തില്‍ ആണ്ടു പോവുമ്പോഴും
നീ എന്നെ കൈവിടരുത്

1 comment:

  1. "നീ എന്നോടൊത്തുകൂടി
    അക്ഷരത്തിന്‍ ഭംഗി
    എന്നെ അറിയിക്കുവാന്‍
    നീ എന്തുമാത്രം ബുദ്ധിമുട്ടി" beautiful....

    ReplyDelete