Sunday, February 13, 2011

പ്രണയം

നിന്നില്‍ എനിക്കുള്ള മോഹമാണ് പ്രണയമെങ്കില്‍

നിന്നില്‍ എനിക്കുള്ള വിശ്വാസമാണ് പ്രണയമെങ്കില്‍

നിന്നോട് എനിക്കുള്ള കരുതലാണ് പ്രണയമെങ്കില്‍
നിന്നോട് എനിക്കുള്ള സ്നേഹമാണ് പ്രണയമെങ്കില്‍

നിന്റെ ഹൃദയതാളം അറിയുന്നത് പ്രണയമാവുമെങ്കില്‍

നിന്റെ സ്നേഹിതരോട് അസൂയ തോന്നുന്നത് പ്രണയമാവുമെങ്കില്‍

നീ അടുത്തെത്തുമ്പോള്‍ ഉള്ളു മിടിക്കുന്നത്‌ പ്രണയമാണെങ്കില്‍

നിന്റെ സാമീപ്യം കൊതിക്കുന്നത് പ്രണയമാണെങ്കില്‍

നിനെ കാണുവാനായി കരള്‍ വെമ്പുന്നത് പ്രണയമാണെങ്കില്‍

നീ വരാതിരുന്നാല്‍ ഹൃദയം തേങ്ങുന്നത്‌ പ്രണയമാണെങ്കില്‍

നിന്റെ ഓര്‍മ്മകളെ ഓമനിക്കുന്നത് പ്രണയമാവുമെങ്കില്‍

എന്റെ സ്വപ്നങ്ങളില്‍ നീ നിറയുന്നത് പ്രണയമാവുമെങ്കില്‍

നിന്റെ വേദനയില്‍ ഉരുകുന്നത് പ്രണയമാവുമെങ്കില്‍

എന്റെ വേദനയില്‍ നിന്നെ ഓര്‍ക്കുന്നത് പ്രണയമാവുമെങ്കില്‍

നിന്റെ പുഞ്ചിരിയില്‍ സന്തോഷിക്കുന്നതാണ് പ്രണയമെങ്കില്‍

നിന്നോട് സംസാരിക്കുവാന്‍ കൊതിക്കുന്നതാണ് പ്രണയമെങ്കില്‍

നീ മിണ്ടാതിരുന്നാല്‍ മനസ്സ് അസ്വസ്തമാവുന്നതാണ് പ്രണയമെങ്കില്‍

നിന്നെ…..നിന്നെ ഞാന്‍ അതി മനോഹരമായി പ്രണയിക്കുന്നു........





Wednesday, February 2, 2011

മോക്ഷം

എന്തിനെന്നറിയില്ല കാതോര്തിരുപ്പു ഞാന്‍
നനവുള്ള നിശ്വാസം ഉതിരുന്നുവെങ്കിലും
നീയെന്ന സത്യത്തെ ഓമനിക്കുന്നു ഞാന്‍
അറിയുന്നു നീയെന്നെ പുല്കുവാനാവും ദിനത്തിനായ്
കൊതിയോടെ ഇരുളില്‍ പതുങ്ങി നില്‍ക്കുന്നതായ്

അടരാടുവാനുള്ളില്‍ മോഹമുണ്ടെങ്കിലും
സ്വപ്നങ്ങളൊക്കെയും ബാക്കിയാണെങ്കിലും
കരള്തെങ്ങി വിങ്ങുന്നതരിയുന്നുവെങ്കിലും
പ്രിയമുള്ളതൊക്കെയും മറയുന്നുവെങ്കിലും
നിന്നെ അകറ്റുവാന്‍ ആവുകില്ല

ബാല്യകാലതിന്‍ കുസൃതികളും
കൌമാര സ്വപ്നത്തിന്‍ വര്‍ണങ്ങളും
ക്രൂരനാം മര്‍ത്ത്യന്റെ പീഡനമേറ്റുട്ട്
കരയുന്ന ജനനിതന്‍ കണ്ണുനീരും
ഓര്‍ക്കുവാന്‍ മാത്രമീ ഒരു നിമിഷം

ഓര്‍മ്മകള്‍ അന്ധകാരത്തില്‍ വലിച്ചെറിഞ്ഞ്‌
എന്റെ ദുഖത്തിന്‍ അന്ധകാരത്തില്‍ നിന്നും
അന്ധകാരത്തില്‍ അലിയുവാന്‍ മാത്രമായ്
കൈപിടിച്ചെന്നെയും തെരിലെറ്റി
മരണമേ നീയെന്നെ കൊണ്ട് പൊകൂ

Saturday, July 10, 2010

അമ്മയും മകളും

ഗോപിക അടുത്ത ദിവസത്തെ ഹോം വര്‍ക്ക്‌ ചെയ്യുകയായിരുന്നു.... ടി വി ല്‍ സ്റ്റാര്‍ സിങ്ങര്‍ തുള്ളി തകര്‍ക്കുന്നു അമ്മ അത് കണ്ടു ആസ്വദിച്ചിരീക്കയാണ്.....കുട്ടികള്‍ അണിഞ്ഞൊരുങ്ങി നിന്ന് തുള്ളുന്നത് കണ്ടിട്ട് അമ്മക് വിഷമവും ദേഷ്യവും വന്നു....
ഓരോ അമ്മമാരുടെ...... ഭാഗ്യം....മൈക്കും പിടിച്ചങ്ങനെ മക്കളെ വാനോളം പുകഴ്ത്തുകയാണ്‍്.........

" എനിക്കുമുണ്ടൊരു മകള്‍" എന്ത് കാര്യം? അമ്മക്കാകെ ദേഷ്യം വന്നു .........

ആടാനും വയ്യ....പാടാനും വയ്യ......എഴുത്ത് തന്നെ എഴുത്ത്........അവര്‍ ഗോപികയോദ് തട്ടിക്കയറി.....നീ ഇതെന്താ ഇങ്ങനെ എഴുതി തകര്‍ക്കുന്നെ ???

കണ്ടില്ലേ ആ കുട്ടികളെ ??..എത്ര നന്നായിട്ടാ അവര്‍ ടി വി ല്‍ ഷൈന്‍് ചെയ്യുന്നേ?? .... അതിലൊന്ന് എന്റെ മകള്‍ ആയില്ലല്ലോ അവര്‍ ആത്മഗതം ചെയ്തു ,,

അത് കേട്ട് ഗോപിക ശാന്തമായി പറഞ്ഞു.................

"ആ കുക്കൈ ഷോ ലെ ആന്ടിമാര്‍് എത്ര ഭംഗിയായിട്ടാ വിവിധതരം പാചകങ്ങള്‍ ചെയുന്നത്........എത്ര ചുറുച്റുക്കാണവര്‍്ക്ക്........കണ്ടിട്ട് വായില്‍ വെള്ളമുറുന്നു.."

അതിലോരാന്ടി ടെ മകളായി ഞാന്‍ പിറന്നില്ലല്ലോ......ഭാഗ്യദോഷം........

അതിനൊരു മറുപടി പറയാന്‍ കഴിയാതെ അമ്മ വായും പൊളിച്ചിരുന്നു പൊയീ....

























Sunday, December 20, 2009

മോഹം


മിന്നാം മിന്നിയായ് നിന്‍ വഴിത്താരയില്‍

ഇത്തിരി വെട്ടം നല്‍കുവാന്‍ മോഹം


ചിത്ര പതംഗമായ് പാറി നിന്നുള്ളിലെ

ഇത്തിരി തെനെന്നും നുകരുവാന്‍ മോഹം


ഒരു പക്ഷിയായ് നിന്നെയും ഇണയാക്കി

ചക്രവാളങ്ങളെ പുല്‍കുവാന്‍ മോഹം


വര്‍ണങ്ങളേഴുള്ള മാരിവില്ലായ് നിന്നെ

ആകാശ ഗോപുരമേറ്റുവാന്‍ മോഹം


ഒരു സ്വപ്നമായ് നിന്റെ നിദ്രയില്‍ വന്നെന്നും

സാന്ത്വനം നല്കുവനെന്തു മോഹം


ഒരു ചെറുകാറ്റായ് മെല്ലെ പതുങ്ങി നിന്‍

അളകങ്ങളൊന്നു തഴുകുവാന്‍ മോഹം


ഒരു മൃദു ഗാനമായ് ഒഴുകി വന്നെതിയാ

ചെവിയിലെന്‍ ഹൃദയം തുറക്കുവാന്‍ മോഹം


ഒരു മുളന്തണ്ടായ്‌ മാറി നിന്‍ ചുണ്ടിലെ

മധുരമതേറ്റു വാങ്ങുവാന്‍ മോഹം


ഒരു നിധിപോള്‍ നിന്നെയെന്‍ മരിലനക്കുവാന്‍

ആയിരം ജന്മം പിറക്കുവാന്‍ മോഹം




Sunday, October 25, 2009

അറിയുന്നു.....ഞാന്‍........


കേള്‍ക്കുന്നു നിന്‍ നെടുവീര്‍പ്പുകള്‍ എന്‍ കാതോരമായ്‌
അറിയുന്നു നിന്‍ ചുടു നിശ്വാസമെന്‍് കവിള്‍തടത്തില്‍
തഴുകുന്നു വിരലുകള്‍ അളകങ്ങളില്‍
ചൊല്ലുന്നു മന്ത്രം ഹൃദയത്തിലായ്‌........

വേനല്‍ മാറീട്ടൂം മഴയൊന്നു ചാറീട്ടും
ശിശിരം മറഞ്ഞിട്ടും വസന്തം വിളിച്ചിട്ടും
മാറാത്തതെന്നും ഇതൊന്നുമാത്രം..
നിന്‍ ഹൃദയ താളത്തിന്‍ ചൂടു മാത്രം.

അരികത്തിരിക്കുമ്ബൊള്‍് മറ്റൊന്നുമില്ലെനിക്കറിയുവന്‍്
നിന്‍ മിഴിയിണയിലെ ആഴം കാണാന്‍
അകലത്തിരുന്നാലും മറ്റെന്തറിയുവാന്‍്
നിന്‍ മിഴിയിലെരിയുന്ന സ്നേഹത്തിന്‍ കനലല്ലാതെ

പറയില്ല
നിന്നോടകാലത്ത് മാറുവാന്‍
നിന്‍ കരള്‍ തുടിപ്പറിയുമെന്‍് ഉള്‍ത്തടങ്ങള്‍ .
എവിടെയാണെങ്കിലും അറിയുന്നു നീയെന്നെ
ഉള്ളിലൊതുക്കി തലോടുന്നതായ്‌

കണ്പീലി നനയുന്നു എന്‍കരള്‍ പിടയുന്നു
നിന്‍ ഗാഢ സ്നേഹത്തിന്‍ നോവറിഞ്ഞു്
പകരമായ്‌ നല്‍കുവാന്‍ മറ്റൊന്നുമില്ലെനിക്കെ -
ന്നുള്ളിരുകുന്ന സ്നേഹത്തിന്‍ ചൂടു മാത്രം..

Saturday, October 17, 2009

സ്വര്‍ഗത്തിലേക്ക്


ആശകള്‍ ചിറകടിച്ചെത്തുന്നു പിന്നെയും
ആയിരം മോഹങ്ങള്‍ ഉണരുന്നു
നിന്നരികില്‍ എത്തുമ്പോള്‍ പൊട്ടി വിടരുമെന്‍
സ്നേഹത്തിന്‍ നറുപുഷ്പം നിന്നിലേക്കായ്

അരികത്ത്‌ അണയുവാന്‍ ഹൃദയം തുടിക്കുന്ന-
തറിയുന്നു അന്യോന്യം ചോല്ലിടാതെ
അകലത്തു നില്കുമ്പോള്‍ അറിയുന്നു
എന്നില്‍ നിന്‍ വിരഹത്തിന്‍ മുള്ളുകള്‍ ആഴുന്നതായ്‌

ഹൃദയം നോവുമാതകിലും എന്റെയാ -
നൊമ്പരം പോലുമിന്നെത്ര ഹൃദ്യം
പറയുവാന്‍ വയ്യ എന്നാല്മാവില്‍ ആഴത്തില്‍
പതിയിരിക്കുന്നോരാ ദുഖസത്യം

ഒരു നാളില്‍ ഞാന്‍ നിന്റെ അരികത്തണയുമ്പോള്‍
നെഞ്ചോരം ചേര്‍ത്തു നീ കഥകള്‍ ചൊല്ലും
ഹൃദയത്തിന്‍ നോവില്‍ തേന്‍ പുരട്ടും
പാറി പറന്നു നാം സ്വര്‍ഗം പൂകും