മിന്നാം മിന്നിയായ് നിന്‍ വഴിത്താരയില്‍
ഇത്തിരി വെട്ടം നല്‍കുവാന്‍ മോഹം
ചിത്ര പതംഗമായ് പാറി നിന്നുള്ളിലെ
ഇത്തിരി തെനെന്നും നുകരുവാന്‍ മോഹം
ഒരു പക്ഷിയായ് നിന്നെയും ഇണയാക്കി
ചക്രവാളങ്ങളെ പുല്‍കുവാന്‍ മോഹം
വര്‍ണങ്ങളേഴുള്ള മാരിവില്ലായ് നിന്നെ
ആകാശ ഗോപുരമേറ്റുവാന്‍ മോഹം
ഒരു സ്വപ്നമായ് നിന്റെ നിദ്രയില്‍ വന്നെന്നും
സാന്ത്വനം നല്കുവനെന്തു മോഹം
ഒരു ചെറുകാറ്റായ് മെല്ലെ പതുങ്ങി നിന്‍
അളകങ്ങളൊന്നു തഴുകുവാന്‍ മോഹം
ഒരു മൃദു ഗാനമായ് ഒഴുകി വന്നെതിയാ
ചെവിയിലെന്‍ ഹൃദയം തുറക്കുവാന്‍ മോഹം
ഒരു മുളന്തണ്ടായ് മാറി നിന്‍ ചുണ്ടിലെ
മധുരമതേറ്റു വാങ്ങുവാന്‍ മോഹം
ഒരു നിധിപോള്‍ നിന്നെയെന്‍ മരിലനക്കുവാന്‍
ആയിരം ജന്മം പിറക്കുവാന്‍ മോഹം
കടിഞ്ഞാണില്ലാത്ത മോഹങ്ങള്‍
ReplyDelete:)