Wednesday, May 1, 2013

,,,,,,നീചജന്മം,,,,,,




നീചകുലജാതയായ് പിറന്നൊരീ
രാക്ഷസി ഞാനിന്നഹങ്കരിക്കുന്നുവോ
താമരപൂ ഗന്ധം മുകരുവാന്‍
ചെതോഹാറിയാം രാജ്ഞി ഉണ്ടാകിലും

അജ്ഞാത വാസത്തിന്‍ അജ്ഞാതയെങ്കിലും
പട്ടമഹിഷിയായ് മാറിയില്ലെങ്കിലും
നിന്നുടെ ഉണ്ണിയെ ഗര്‍ഭത്തില്‍ പേറുവാന്‍
കൈവന്നതീ രാക്ഷസ ജന്മത്തിന്‍ സൌഭാഗ്യം

രാജകുലത്തില്‍ പിറന്നവളാകിലും
പാണ്ഡവര്‍ തന്നുടെ പ്രേയസിയാകിലും
പാഞ്ചാലിയവളുടെ ഉള്ളമതറിയാതെ
മാതാവിനായ്‌ ഹോമിച്ചു സ്വപ്‌നങ്ങള്‍

പ്രാണനാം നിന്നുടെ പ്രേയസിക്കായെന്നും
ഊഴവും തേടി നീ കാത്തു നില്‍ക്കെ
നിന്നുടെയരികെ ഒന്നോടിയണയുവാന്‍
ഊഴത്തിനായ് ഞാനും കാത്തു നിന്നു

നിന്നുടെ രാജ്ഞി പദമില്ലയെങ്കിലും
സൌഗന്ധികപൂ മോഹിച്ചില്ലെന്നാലും
കീചക നിഗ്രഹം വിധിച്ചില്ല എന്നാലും
നിന്നുടെ ദാസിയായ് തീരുവാന്‍ കൊതിച്ചു ഞാന്‍


കളയുക നിയീ രാക്ഷസ്സ ജന്മത്തെയെന്നു 
ഗര്ജ്ജിക്കും രാജകുലജാതർനടുവിൽ
കടക്കണ്ണാല്‍ ഒരു നോട്ടമെനിക്കേകി
പടിയിറങ്ങുവാനായി എന്‍ നാഥന്

നിറയുമെന്‍ മിഴികള്‍ തുടക്കതെ നില്‍ക്കവേ
ഉയര്ന്നുപോയൊരു മാത്രയെന്നുടെ ഗദ്ഗദം
എന്നുടെ ഉള്ളില്‍ കിടക്കും നിന്നുടെ
ഉണ്ണിയും നീചകുല ജാതനോ ഭവാനും

ജന്മങ്ങള്‍ പാടി പുക്ഴ്തുമെന്നാകിലും
നന്മയായ്‌ നിന്നെയും കാട്ടിടുമെങ്കിലും
പെണ്ണിന്റെ സ്നേഹത്തെ ചൂഷണം ചെയ്യുന്ന
വെറുമൊരു മാനവന്‍ മാത്രമീ ഹിഡുംബി തന്‍ മുന്നില്‍ നീ

2 comments:

  1. ഒരുപാട് നാളുകള്‍ക്ക് ശേഷമാണല്ലോ ഇവിടെ പിന്നെയും കവിത വിരിഞ്ഞത്. അതേതായാലും നന്നായി. വിശദമായി പിന്നെ വന്നു വായിക്കാം. ആശംസകള്‍.

    ReplyDelete