സുന്ദരമേതോ കിനാവിലെന്‍ മുന്നിലൊരു
മോഹന പുഷ്പം വിടര്‍ന്നു വന്നു
തളിരിട്ട മോഹത്തില്‍ ചാലിച്ചതിലുറും
സിന്ദൂരം കൊണ്ട് ഞാന്‍ കുറി വരച്ചു
മറ്റാരും കാണാത്ത സുന്ദര ചിത്രമായ്
മങ്ങാതെ മായാതെ ഓര്‍ത്തിരുന്നു
വാത്സല്യ ചൂടിനാല്‍ ലാളിച്ചു പോയെന്നും
ഓമന കുഞ്ഞിനെ എന്നപോലെ
മാറോടണച്ചതിന്‍ ഗന്ധം നുകരുവാന്‍
മാത്രമായെന്നും മനം തുടിച്ചു
മനതാരില്‍ പീലി വിടര്‍ത്തിയ മാമയില്‍
ആടുന്നതെന്നും നിനക്കുവേണ്ടി
പുലര്‍കാല മഞ്ഞിന്‍ നൈര്‍മല്ല്യമായ്
കുളിര്‍ വീശി മെല്ലെ ഉണര്ത്തിയെന്നും
സായന്തനത്തിന്റെ ആര്ദ്രതയാല്‍
അനുരാഗം എന്നുള്ളില്‍ അനുഭൂതിയായ്
സ്വപ്നങ്ങള്‍ കൊണ്ടൊരു മാളിക തീര്‍ത്തെന്റെ
ഹൃദയത്തില്‍ മണി മഞ്ചലോരുക്കി വച്ചു
പൊള്ളുമാ സ്നേഹത്തിന്‍ എരിതീയില്‍ വിണെന്റെ
ജന്മം സഫലമായ് തീര്‍ന്നുവെങ്കില്‍
Subscribe to:
Post Comments (Atom)
No comments:
Post a Comment