
കേള്‍ക്കുന്നു നിന്‍ നെടുവീര്‍പ്പുകള്‍ എന്‍ കാതോരമായ്
അറിയുന്നു നിന്‍ ചുടു നിശ്വാസമെന്‍് കവിള്‍തടത്തില്‍
തഴുകുന്നു വിരലുകള്‍ അളകങ്ങളില്‍
ചൊല്ലുന്നു മന്ത്രം ഹൃദയത്തിലായ്........
വേനല്‍ മാറീട്ടൂം മഴയൊന്നു ചാറീട്ടും
ശിശിരം മറഞ്ഞിട്ടും വസന്തം വിളിച്ചിട്ടും
മാറാത്തതെന്നും ഇതൊന്നുമാത്രം..
നിന്‍ ഹൃദയ താളത്തിന്‍ ചൂടു മാത്രം.
അരികത്തിരിക്കുമ്ബൊള്‍് മറ്റൊന്നുമില്ലെനിക്കറിയുവന്‍്
നിന്‍ മിഴിയിണയിലെ ആഴം കാണാന്‍
അകലത്തിരുന്നാലും മറ്റെന്തറിയുവാന്‍്
നിന്‍ മിഴിയിലെരിയുന്ന സ്നേഹത്തിന്‍ കനലല്ലാതെ
പറയില്ല നിന്നോടകാലത്ത് മാറുവാന്‍
നിന്‍ കരള്‍ തുടിപ്പറിയുമെന്‍് ഉള്‍ത്തടങ്ങള്‍ .
എവിടെയാണെങ്കിലും അറിയുന്നു നീയെന്നെ
ഉള്ളിലൊതുക്കി തലോടുന്നതായ്
കണ്പീലി നനയുന്നു എന്‍കരള്‍ പിടയുന്നു
നിന്‍ ഗാഢ സ്നേഹത്തിന്‍ നോവറിഞ്ഞു്
പകരമായ് നല്‍കുവാന്‍ മറ്റൊന്നുമില്ലെനിക്കെ -
ന്നുള്ളിരുകുന്ന സ്നേഹത്തിന്‍ ചൂടു മാത്രം..
This comment has been removed by the author.
ReplyDeleteപകരമായ് നല്‍കുവാന്‍ മറ്റൊന്നുമില്ലെനിക്കെ -
ReplyDeleteന്നുള്ളിരുകുന്ന സ്നേഹത്തിന്‍ ചൂടു മാത്രം..
--------------------------------------------
നല്ല വരികള്‍. പക്ഷെ ഉള്ളുരുക്കി തീര്‍ത്തു കളയല്ലേ..:-)
nannayittunt
ReplyDeleteഎഴുത്തു തുടരുക മെച്ചപ്പെടാനുണ്ട്.. ആശംസകള്‍
ReplyDelete