
ആശകള്‍ ചിറകടിച്ചെത്തുന്നു പിന്നെയും
ആയിരം മോഹങ്ങള്‍ ഉണരുന്നു
നിന്നരികില്‍ എത്തുമ്പോള്‍ പൊട്ടി വിടരുമെന്‍
സ്നേഹത്തിന്‍ നറുപുഷ്പം നിന്നിലേക്കായ്
അരികത്ത് അണയുവാന്‍ ഹൃദയം തുടിക്കുന്ന-
തറിയുന്നു അന്യോന്യം ചോല്ലിടാതെ
അകലത്തു നില്കുമ്പോള്‍ അറിയുന്നു
എന്നില്‍ നിന്‍ വിരഹത്തിന്‍ മുള്ളുകള്‍ ആഴുന്നതായ്
ഹൃദയം നോവുമാതകിലും എന്റെയാ -
നൊമ്പരം പോലുമിന്നെത്ര ഹൃദ്യം
പറയുവാന്‍ വയ്യ എന്നാല്മാവില്‍ ആഴത്തില്‍
പതിയിരിക്കുന്നോരാ ദുഖസത്യം
ഒരു നാളില്‍ ഞാന്‍ നിന്റെ അരികത്തണയുമ്പോള്‍
നെഞ്ചോരം ചേര്‍ത്തു നീ കഥകള്‍ ചൊല്ലും
ഹൃദയത്തിന്‍ നോവില്‍ തേന്‍ പുരട്ടും
പാറി പറന്നു നാം സ്വര്‍ഗം പൂകും
നല്ല വരികൾ..
ReplyDeleteപ്രവാസി കവിതയാണൊ ...?
ആശംസകൾ..
നിന്റെ ഹൃദയ തന്ത്രികള്‍ കുറിക്കുന്ന മൌന നൊമ്പരങ്ങള്‍ക്കായി ഇപ്പോള്‍ ഞാനും കാത്തിരിക്കുന്നു.... കാരണം, ഞാന്‍ കേള്‍ക്കുവാന്‍ ആഗ്രഹിക്കുന്നതെത്ന്താണോ അതാണ് നീ എഴുതുന്നത്...
ReplyDeleteഎനിക്ക് പറയുവാന്‍ സാധിക്കാത്തതെന്താണോ അതാണ് നി പറയുന്നത്...
എനിക്കു നിന്നോട് അസൂയ തോന്നുന്നു...
നിന്നിലെ പ്രണയ നാളങ്ങള്‍ ഒരിക്കലും അണയാതിരിക്കട്ടെ...
ഓര്‍മ്മയില്‍ സൂക്ഷിക്കുവാന്‍ ഒരു കൊച്ചു ബ്ലോഗ് തന്നതിന് ഒരുപാട് നന്ദി..
ഇനിയും എഴുതൂ, ഒരുപാട്...