
മഴ മാറി മാനം തെളിഞ്ഞുവെന്നാലും
നിന്‍ മന്ദഹാസം കണ്ടതില്ല
കുളിര്‍തെന്നല്‍ വീശി തുടങ്ങിയെന്നാലും
നിന്‍ പ്രിയ സാമീപ്യം വന്നതില്ല
കുയിലുകള്‍ പാടി പറന്നുവേന്നാലും
നിന്‍ പ്രിയ ഗാനം കേട്ടതില്ല
മലരുകള്‍ നറുമണം വീശിയെന്നലും
നിന്‍ ദേഹ ഗന്ധമറിഞ്ഞതില്ല
തത്തകള്‍ കൊഞ്ചി പറഞ്ഞുവെന്നാലും
നിന്‍ മൊഴി മാത്രം കേട്ടതില്ല
മോഹങ്ങള്‍ മണിമന്ചതേരിലേറി
ആകവേ ചുറ്റി തിരഞ്ഞു പോയെങ്കിലും
മറഞ്ഞിരുന്നെന്നിലേക്കാര്‍്ര്ദ്രമായ് നീട്ടുമാ
മിഴിരണ്ടുമെവിടെയും കണ്ടതില്ല
വരുമൊരു മാത്രയില്‍ നിനയാതെ എന്‍
മുന്നില്‍ മാറോടു ചേര്‍ത്തൊന്നു പുല്കിടുവാന്‍
സുന്ദരമാമൊരു സ്വപ്നമാതാകിലും
നിശ്ചയമൊരുനാള്‍് സഫലമാകും
കവിത നന്നായിരിക്കുന്നു...
ReplyDeleteനന്നായിട്ടോ കവിത.. ഇനിയും എഴുതുക
ReplyDeleteനല്ല വരികള്‍.......
ReplyDeleteരാവിലെയാണ് കണ്ടതെങ്കില്‍ ഉറപ്പ്. സഫലമായിരിക്കും...:)
alsu....kannanunni....maarunna malayalii.....nandhii valare valare
ReplyDelete