
മറന്നുവോ നീയെന്റെ ഹൃദയരാഗം
വെടിഞ്ഞുവോ നീ നിന്റെ പ്രാണനെയും
ഒരുമിച്ചു വാഴുവാനാശിച്ചൂവെങ്കിലും
വഴിവക്കില്‍ നീയെന്നെ വിട്ടുപൊയീ
ഇരുള്‍മൂടി ന്ല്‍്ക്കുമാ വീഥിയില്‍ ഞാന്‍
വഴിയറിയാതെ പകച്ചു നിന്നു
ഒരു തരി വെട്ടം കാണുവാനില്ലാതെ
കരള്‍ നീറി നെഞ്ചം പിടഞ്ഞുപോയി
ഒരു കുഞ്ഞു തെന്നലായ് മെല്ലെ തഴുകി നീ
ഒരു കൊച്ചു മിന്നലായ് ഇരുളകറ്റീ
ഒരു ചെറു മഴയായ് കുളിര്‍ പരത്തി
ഇടനെഞ്ചിലാശ്വാസ തേന്‍ പുരട്ടി
നിദ്രയില്‍ നീയെന്റെ സ്വപ്നമായീ
ചിന്തയില്‍ നീയെന്നും ദാഹമായീ
നാളുകളെത്ര കഴിഞ്ഞാലുമെന്‍ മനം
തുള്ളി തുളുമ്പും നിനക്ക് വേണ്ടി..........